വാക്സിന്‍ കുത്തിവയ്പില്‍ ഗുരുതരവീഴ്ച ; ആലപ്പുഴയില്‍ 65കാരന് ഒരുദിവസം രണ്ട് തവണ വാക്സിന്‍ നല്‍കി

Jaihind Webdesk
Tuesday, June 29, 2021

ആലപ്പുഴ : ആലപ്പുഴയില്‍ കൊവിഡ് വാക്സിന്‍ കുത്തിവയ്പില്‍ ഗുരുതരവീഴ്ച. കരുവാറ്റ പി.എച്ച്.സിയില്‍ 65 കാരന് സെക്കന്‍ഡ് ഡോസ് കൊവിഷീല്‍ഡ്  വാക്സിന്‍ രണ്ട് തവണ നല്‍കി. കരുവാറ്റ ഇടയിലില്‍ ഭാസ്കരനാണ് 2 തവണ വാക്സിന്‍ നല്‍കിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസ്കരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.