സീരി എയിൽ നാപോളിക്ക് സമനില

Jaihind Webdesk
Monday, March 11, 2019

സീരി എയിൽ നാപോളിക്ക് സമനില. ഇന്ന് സസുവോളയെ നേരിട്ട നാപോളി നിരാശയാർന്ന സമനിലയാണ് വഴങ്ങിയത്. ഇരുടീമുകളും ഒരോ ഗോൾ വീതം അടിച്ചു പിരിഞ്ഞു.

കളിയുടെ അവസാന നിമിഷങ്ങളിൽ ഇൻസീനിയെ ആണ് നാപോളിക്ക് സമനിലയെങ്കിലും വാങ്ങി കൊടുത്തത്. രണ്ടാം സ്ഥാനത്ത് ഉള്ള നാപോളി സമനില വഴങ്ങിയതോടെ യുവന്റസിന്റെ കിരീടം അടുത്തു.

ലീഗിൽ 27 മത്സരങ്ങളിൽ നിന്ന് 57 പോയന്റാണ് നാപോളിക്ക് ഉള്ളത്. യുവന്റസിന് ഇപ്പോൾ 75 പോയന്റുമുണ്ട്. 18 പോയന്റിന്റെ ഈ വിടവ് നികത്താൻ ഇനി നാപോളിക്ക് കഴിയില്ല എന്ന് ഉറപ്പാണ്. 11 റൗണ്ട് മത്സരങ്ങൾ മാത്രമെ സീരി എയിൽ ഇനി ബാക്കി ഉള്ളൂ.

എല്ലാ മത്സരങ്ങളും വിജയിച്ചാലും നാപോളിക്ക് 90 പോയിന്റിൽ മാത്രമേ ഇനി എത്താൻ കഴിയൂ. 15 പോയന്റുകൾ കൂടെ നേടിയാൽ ആ 90 പോയിന്റിൽ യുവന്റസ് എത്തു. അതായത് അഞ്ചു വിജയങ്ങൾ മതി യുവന്റസിന് കിരീടം ഉറപ്പിക്കാൻ എന്നർത്ഥം.