പെരുമ്പാവൂര്‍ കൊലപാതകം സി.പി.എം സ്പോണ്‍സര്‍ ചെയ്തതാകാം: ഗുരുതര വെളിപ്പെടുത്തലുമായി സെന്‍കുമാര്‍

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ സംശയം ഉന്നയിച്ച് മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം സിപിഎം സ്‌പോണ്‍സര്‍ ചെയ്തതാകാമെന്ന് അന്നത്തെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥ തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തിയ ശേഷം ഇക്കാര്യം അവര്‍ പറഞ്ഞു കേട്ടിട്ടുമില്ലെന്നും സര്‍വ്വീസ് സ്റ്റോറിയായ ”എന്റെ പൊലീസ് ജീവിതം” എന്ന പുസ്തകത്തില്‍ സെന്‍കുമാര്‍ എഴുതുന്നു.

മുന്‍ ഡിജിപിമാര്‍ക്കും സഹപ്രവര്‍ത്തകരായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും സെന്‍കുമാറിന്റെ പുസ്‌കത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ട്. സിപിഎമ്മിലെ കണ്ണൂര്‍ വിഭാഗവുമായി പൊലീസ് സേനയിലെ പലര്‍ക്കും ബന്ധമുണ്ടെന്നും. മുന്‍ ഡിജിപി ജേക്കബ് പുന്നൂസിന് കണ്ണൂര്‍ ലോബിയോട് വളരെ പ്രതിബദ്ധതയുണ്ട്. ഷുക്കൂര്‍ വധക്കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം ഉണ്ടായില്ല. ഡിജിപി ജേക്കബ് തോമസിനെതിരേയും നിലവിലെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കെതിരേയും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിനെതിരെയും സെന്‍കുമാറിന്റെ സര്‍വീസ് സ്റ്റോറിയില്‍ പരാമര്‍ശമുണ്ട്.

ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിഗൂഢതകളുണ്ട്. തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍ ജേക്കബ് തോമസാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഒരു കേസിന്റെ പേരില്‍ വിന്‍സന്റ് എം പോളിനെ ചെളിവാരിയെറിയാന്‍ ശ്രമിച്ചു. താന്‍ വീണ്ടും ഡി.ജി.പി.യാകുന്നത് തടയാന്‍ ലോക്നാഥ് ബെഹ്‌റ ശ്രമിച്ചു. ചാരക്കേസില്‍ എല്ലാ സത്യങ്ങളും മൂടിവെയ്ക്കാന്‍ കഴിയില്ല. നമ്പി നാരായാണന്‍ എങ്ങനെയാണ് മറിയം റഷീദയെ പരിചയപ്പെട്ടുവെന്ന് വെളിപ്പെടുത്തണം. നമ്പി നാരായണന് പീഡിപ്പിക്കപ്പെട്ടവന്റെ പരിവേഷമുണ്ടെങ്കിലും ഒരുനാള്‍ സത്യം പുറത്തുവരുമെന്നും സെന്‍കുമാര്‍ സര്‍വീസ് സ്റ്റോറിയില്‍ പറയുന്നുണ്ട്.
ജേക്കബ് തോമസ് നിഗൂഢതകളുള്ള ആളാണെന്നാണ് സെന്‍കുമാറിന്റെ പരാമര്‍ശം. തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍ ജേക്കബ് തോമസാണെന്നും അദ്ദേഹം ആരോപിക്കുന്നു. താന്‍ വീണ്ടും ഡി.ജി.പി.യാകുന്നത് തടയാന്‍ ലോക്നാഥ് ബെഹ്റ ശ്രമിച്ചു. ചാരക്കേസില്‍ എല്ലാ സത്യങ്ങളും മൂടിവെയ്ക്കാന്‍ കഴിയില്ലെന്നും നമ്പി നാരായണന് പീഡിപ്പിക്കപ്പെട്ടവന്റെ പരിവേഷമുണ്ടെങ്കിലും ഒരുനാള്‍ സത്യം പുറത്തുവരുമെന്നും ടി.പി. സെന്‍കുമാര്‍ സര്‍വ്വീസ് സ്റ്റോറിയില്‍ പറയുന്നുണ്ട്.

kerala policeTP Senkumarsenkumar
Comments (0)
Add Comment