പാലക്കാട്: പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് തൃപ്പാളൂർ കെ. ഗോപിനാഥ് ( 72 വയസ്) അന്തരിച്ചു. അസുഖ ബാധിതനായി കിടപ്പിലായിരുന്നു . കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ ആണ്. ഭാര്യ ഗിരിജ, മക്കൾ കിരൺനാഥ് (ഗൾഫ്) തരുണ്‍ നാഥ് , മരുമക്കൾ സുനിൽ, അക്ഷയ, അശ്വതി സഹോദരങ്ങൾ കെ.ഹരിദാസ്, പുഷ്പലോചന,രാധ, ഗിരിജ, മുൻകാല കെഎസ് യു പ്രവർത്തകൻ, ആലത്തൂർ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി, മലബാർ ദേവസ്വം ബോർഡ് മേഖല ചെയർമാൻ, ആലത്തൂർ താലൂക്ക് റൂറൽ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് , മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.