മുതിർന്ന കോണ്‍ഗ്രസ് നേതാവ് അന്തിക്കാട് ബാലന് തൃശൂർ പൗരാവലിയുടെ ആദരം; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

Jaihind News Bureau
Friday, February 28, 2020

തൃശൂർ : ലീഡർ കെ കരുണാകരന്‍റെ സന്തത സഹചാരിയായിരുന്ന തൃശൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് അന്തിക്കാട് ബാലൻ 95 ന്‍റെ നിറവിൽ. ഇതോടനുബന്ധിച്ച് തൃശൂർ പൗരാവലി സംഘടിപ്പിച്ച ആദരം പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ലീഡർ കെ കരുണാകരൻ തൃശൂരിൽ എത്തിയാൽ ആദ്യം അന്വേഷിക്കുക അന്തിക്കാട് ബാലനെ ആയിരുന്നു. കെ കരുണാകരന്‍റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക സംഭവങ്ങളിലെല്ലാം നിഴല്‍ പോലെ ബാലൻ ഉണ്ടായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ലീഡറുടെ കുടുംബത്തിന്‍റെ സംരക്ഷണവും അന്തിക്കാട് ബാലന്‍റെ കൈകളിൽ ഭദ്രം.

വിദ്യാർത്ഥി ജീവിത കാലത്ത് അനുഭവിച്ചറിഞ്ഞ അന്തിക്കാട് ബാലന്‍റെ വാത്സല്യ കഥകളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പങ്കു വെക്കാനുണ്ടായിരുന്നത്. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ അധ്യക്ഷനായിരുന്നു. കോൺഗ്രസ് നേതാക്കളായ കെ.പി വിശ്വനാഥൻ, ഒ അബ്ദു റഹ്മാൻ കുട്ടി, പത്മജ വേണുഗോപാൽ, സി.പി.ഐ നേതാവ് കെ.പി രാജേന്ദ്രൻ, നടൻ ദേവൻ, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു.