‘ഷമ്മി തിലകനോട് വിശദീകരണം തേടും, പുറത്താക്കിയിട്ടില്ല’: എഎംഎംഎ

Jaihind Webdesk
Sunday, June 26, 2022

കൊച്ചി:∙ നടൻ ഷമ്മി തിലകനെ താരസംഘടനയായ ‘എഎംഎംഎ’യിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന്  ഭാരവാഹികൾ. ഷമ്മി തിലകന്‍റെ ഭാഗം കൂടി കേട്ടിട്ടേ നിലപാടെടുക്കുകയുള്ളൂവെന്ന്  നടൻ സിദ്ദിഖ് പറഞ്ഞു. വിശദീകരണം തേടിയ ശേഷം എക്സിക്യൂട്ടിവ് കമ്മിറ്റിയെ നടപടിയെടുക്കാൻ ചുമതലപ്പെടുത്തും. അതേസമയം പുറത്താക്കാനാള്ള തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് ഷമ്മി തിലകന്‍ പ്രതികരിച്ചു.

എഎംഎംഎയുടെ യോഗം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചെന്നാണ് ഷമ്മി തിലകന് എതിരായ ആരോപണം. മാത്രമല്ല സമൂഹമാധ്യമങ്ങളിലെ ഷമ്മിയുടെ പ്രതികരണങ്ങളും ഭാരവാഹികളെ ചൊടിപ്പിച്ചിരുന്നു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്, വിജയ് ബാബു വിഷയങ്ങളില്‍ ഷമ്മി തിലകന്‍ സമൂഹമാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു. എന്തായാലും വിശദീകരണം കേട്ടതിന് ശേഷമാകും നടപടിയെന്നാണ് എഎംഎംഎയുടെ ഇപ്പോഴത്തെ വിശദീകരണം.