മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടി ; ജെയ്ക്കിനെതിരെ പരാതി

കോട്ടയം : പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനായി മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടിയെന്ന് പരാതി. മന്നം യുവജന വേദിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ജെയ്ക്ക് പള്ളിയില്‍ നില്‍ക്കുന്ന ചിത്രം നേരത്തെ സമൂഹമാധ്യമങ്ങളില്‍ പരിഹാസത്തിന് വഴിവെച്ചിരുന്നു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ദൈവവിശ്വാസിയായി മാറുന്നയാളെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പരിഹാസം. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വൈരുദ്ധ്യാത്മക ഭൌതികവാദം ഉപേക്ഷിച്ചോ എന്നും ചോദ്യങ്ങളുയർന്നു. നാല് വോട്ടിനായി കമ്യൂണിസ്റ്റ് തത്വശാസ്ത്രങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ തയാറാകുന്ന ജെയ്ക്കിനെ കപട മാർക്സിസ്റ്റ് എന്നാണ് ചിലർ വിശേഷിപ്പിക്കുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ 27,000 ലേറെ വോട്ടുകള്‍ക്കായിരുന്നു ജെയ്ക്കിന്‍റെ തോല്‍വി.

Comments (0)
Add Comment