പ്രളയകാലത്തെ രക്ഷകന്‍ ഇന്ന് ചികിത്സക്കായി സുമനസുകളുടെ കരുണ തേടുന്നു

പ്രളയകാലത്തെ രക്ഷാ പ്രവർത്തനത്തിനിടെ വീണ് പരിക്കേറ്റ യുവാവ് സുമനസുകളുടെ കരുണ തേടുന്നു. കണ്ണൂർ ചെങ്ങളായി തേർളായി സ്വദേശി റംഷാദാണ് രക്ഷാ പ്രവർത്തനങ്ങൾക്കിടെ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തുടർ ചികിത്സക്കായി പണം കണ്ടെത്താനാവാതെ വിഷമിക്കുന്നത്.

ഇത് തേർളായി ദ്വീപിലെ സി.റംഷാദ് കഴിഞ്ഞ പ്രളയകാലത്ത് ദ്വീപ് വെളളത്തിനടയിലായപ്പോൾ പ്രദേശത്തെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ മുൻ പന്തിയിൽ നിന്നത് ഈ ചെറുപ്പക്കാരനായിരുന്നു. തോണിയൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടെ റംഷാദ് കാൽ തെന്നി വീഴുകയായിരുന്നു. വീഴ്ചയിൽ തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ റംഷാദ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട്ടെയും ബെങ്കളൂരുവിലെയും ആശുപത്രികളിൽ ചികിത്സയിലായിരുന്നു.

ചികിത്സക്കായി ഇതിനോടകം ലക്ഷക്കണക്കിന് രൂപ കുടുംബം ചിലവഴിച്ച് കഴിഞ്ഞു. എന്നാൽ റംഷാദ് എഴുന്നേറ്റ് നടക്കണമെങ്കിൽ ഇനിയും ഏറെ ചികിത്സ ആവശ്യമാണ്.

റംഷാദിന്‍റെ തുടർചികിത്സയ്ക്ക് ലക്ഷങ്ങൾ ചിലവ് വരും. സർക്കാരിൽ നിന്ന് റംഷാദിന്‍റെ ചികിത്സയ്ക്കായി ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. റംഷാദിന്‍റെ തുടർ ചികിത്സക്കായി നാട്ടുകാർ ചികിത്സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. അതിലേക്ക് കാരുണ്യമുള്ള മനുഷ്യ സ്‌നേഹികളുടെ സഹായം ഇവർ പ്രതീക്ഷിക്കുന്നു.

Comments (1)
Add Comment