രമേശ് ചെന്നിത്തലയുടെ യാത്രയിൽ പൊലീസിന് സുരക്ഷ വീഴ്ച

Jaihind Webdesk
Saturday, January 1, 2022

തിരുവനന്തപുരം : കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ അമ്പൂരിയിലെ ആദിവാസി കോളനിയിലേക്കുള്ള യാത്രയിൽ പോലീസിന് സുരക്ഷ വീഴ്ച. മുൻ ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തല വൈ പ്ലസ് സുരക്ഷാ ക്യാറ്റഗറിയിൽ ഉൾപെട്ടയാളാണ്. വനമേഖലയിലുള്ള യാത്ര നേരത്തെ കൂട്ടി പൊലീസിനെ അറിയിച്ചെങ്കിലും എസ്കോർട്ട് നൽകാനോ വനമേഖലയിൽ സുരക്ഷ നൽകാനോ പൊലീസ് തയ്യാറായില്ല.
ആദിവാസി സംഗമം സംഘടിപ്പിച്ച പുരവി മലയിലെ വേദിയിൽ രമേശ് ചെന്നിത്തല എത്തിയ ശേഷമാണ് 2 പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്