‘മോന്‍സന്‍റെ വീടിന് സുരക്ഷ നല്‍കിയത് സ്വാഭാവിക നടപടി’; ബെഹറയെ ന്യായീകരിച്ച് മുഖ്യമന്ത്രി

Jaihind Webdesk
Monday, October 11, 2021

 

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുന്‍ ഡിജിപി ലോകനാഥ് ബെഹറയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി. മോന്‍സന്‍റെ വീടിന് സുരക്ഷ നല്‍കിയത് സ്വാഭാവിക നടപടിയാണെന്നായിരുന്നു മുഖ്യമന്ത്രി സഭയെ അറിയിച്ചത്. ബെഹറ മോൻസന്‍റെ വീട്ടിൽ പോയത് എന്തിനാണ് എന്നതിൽ വ്യക്തതയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പൊലീസിന്‍റെ സൈബര്‍ സുരക്ഷായോഗത്തില്‍ മോന്‍സണ്‍ പങ്കെടുത്തതായി അറിവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുരാവസ്തു കേസ് അന്വേഷിക്കാന്‍ പൊലീസിനാവില്ലെന്നും അതാണ് കേന്ദ്ര ഏജന്‍സിയെ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.