പിണറായി സർക്കാർ ‘ഫയർ അക്കാദമി’യോ ? സഖാക്കൾ ഇനി എന്ത് കാപ്സ്യൂൾ ഇറക്കി ന്യായീകരിക്കും ; പരിഹസിച്ച് പദ്മജ വേണുഗോപാല്‍

Jaihind News Bureau
Wednesday, October 7, 2020

 

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് പദ്മജ വേണുഗോപാല്‍. സർക്കാർ ഒരു മികച്ച ‘ഫയർ അക്കാദമി ‘ കൂടി ആണെന്ന് ജനങ്ങൾക്ക് തോന്നിയാൽ കുറ്റം പറയാൻ ആവില്ലെന്ന് പദ്മജ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘സർക്കാരിന് അന്വേഷണത്തിൽ ദോഷകരമാകുന്ന ഫയലുകൾ കൃത്യമായി കണ്ടെത്തി കത്തിച്ച് തെളിവുകൾ നശിപ്പിക്കുന്ന ഫയർ അക്കാദമിയാണ് ഈ സർക്കാർ എന്ന സംശയം സ്വാഭാവികം. ” ഇവിടം സ്വർഗമാണ് “എന്ന സിനിമയിൽ ജഗതി ശ്രീകുമാർ ആധാരത്തിലെ വർഷവും മാസവും തീയതിയും ഒരു പ്രത്യേകതരം ചിതലിനെ കൊണ്ട് നശിപ്പിക്കുന്ന രീതിയുണ്ട്. അതു പോലെയാണ് സെക്രട്ടേറിയറ്റിലെ ഫയലുകൾ കത്തലും. സെക്രട്ടേറിയറ്റിലെ തീപിടിത്തം ഷോർട്ട് സർക്യൂട്ട് കൊണ്ടല്ലെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തിയ സ്ഥിതിക്ക് ഇനി എന്ത് കാപ്സ്യൂൾ ഇറക്കി സഖാക്കൾ ന്യായീകരിക്കും?’ – പദ്മജ കുറിപ്പില്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കേരള സർക്കാർ ഒരു മികച്ച “ഫയർ അക്കാദമി ” കൂടി ആണെന്ന് ജനങ്ങൾക്ക് തോന്നിയാൽ കുറ്റം പറയാൻ ആവില്ല
സർക്കാരിന് അന്വേഷണത്തിൽ ദോഷകരമാകുന്ന ഫയലുകൾ കൃത്യമായി കണ്ടെത്തി കത്തിച്ച് തെളിവുകൾ നശിപ്പിക്കുന്ന ഫയർ അക്കാദമിയാണ് ഈ സർക്കാർ എന്ന സംശയം സ്വാഭാവികം
” ഇവിടം സ്വർഗമാണ് “എന്ന സിനിമയിൽ ജഗതി ശ്രീകുമാർ ആധാരത്തിലെ വർഷവും, മാസവും, തീയതിയും ഒരു പ്രത്യേകതരം ചിതലിനെ കൊണ്ട് നശിപ്പിക്കുന്ന രീതിയുണ്ട്..അതു പോലെയാണ് സെക്രട്ടറിയേറ്റിലെ ഫയലുകൾ കത്തലും
സെക്രട്ടറിയേറ്റിലെ തീപിടുത്തം ഷോർട്ട് സർക്യൂട്ട് കൊണ്ട് അല്ലെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തിയ സ്ഥിതിക്ക് ഇനി എന്ത് കാപ്സ്യൂൾ ഇറക്കി സഖാക്കൾ ന്യായീകരിക്കും?
Capsule 1,–മിന്നാമിനുങ്ങ് കത്തിച്ചെന്നോ?
Capsule 2–ആകാശത്തു നിന്ന് ഉൽക്ക പോലെ എന്തെങ്കിലും വിവാദ ഫയലുകളിൽ കൃത്യമായി വീണ് കത്തിയെന്നോ?
Capsule 3–ഫയലുകൾ സ്വയം കൂട്ടി ഉരസി കത്തിയെന്നോ?
Capsule 4–അതോ ഫോറൻസിക് പരിശോധനാ വിഭാഗത്തിൽ ഉദ്യേഗസ്ഥർ മുഴുവൻ കോൺഗ്രസ്കാർ ആയതു കൊണ്ട് റിപ്പോർട്ട് പക്ഷപാതപരമായി സർക്കാരിന് എതിരെ തയ്യാറാക്കി എന്നോ ?
°°°°കേരള സർക്കാർ സംശയനിഴലിൽ തന്നെ.. കാര്യങ്ങൾ ജനങ്ങൾക്ക് പിടികിട്ടി°°°°
“””ഒരു സർക്കാരിന്റെ കടമ ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റ് സംരക്ഷിക്കുകയാണ്.. അല്ലാതെ കത്തിക്കുകയല്ല..”””
സർക്കാർ സംശയനിഴലിൽ തന്നെ…. പത്മജ വേണുഗോപാൽ