സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയെന്ന് തെളിഞ്ഞു ; ശരിയായ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി തത്ത പറയുംപോലെ പറയും : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, November 9, 2020

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയെന്ന് തെളിഞ്ഞതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശരിയായ രീതിയില്‍ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തത്ത പറയുംപോലെ മറുപടി പറയുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

തീപിടിത്തമുണ്ടായ ഭാഗത്ത് നിന്നും മദ്യക്കുപ്പികള്‍ കണ്ടെത്തിയതായി റിപ്പോർട്ടില്‍ പറയുന്നുണ്ട്. മദ്യലോബിയുമായി ബന്ധമുള്ളയാളാണ് മുഖ്യമന്ത്രി. സുഖമമായി മദ്യം ലഭ്യമാകുന്ന ഇടമായി സെക്രട്ടറിയേറ്റ് മാറി. കേസ് അന്വേഷണം മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്. തീപിടിത്തം കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.