‘സെക്രട്ടേറിയറ്റ് തീകത്തിച്ചത് രേഖകള്‍ നല്‍കാതിരിക്കാന്‍’; ജനകീയ സമരങ്ങളെ മർദിച്ച് ഒതുക്കാമെന്ന് കരുതേണ്ടെന്ന് എം.എം ഹസന്‍ ; യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ മാർച്ച് സംഘടിപ്പിച്ചു | Video

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അസംബ്ലി കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു.

തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. പൊലീസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചമർത്തുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എസ്.യുക്കാരേയും യൂത്ത് കോൺഗ്രസുകാരേയും മർദ്ദിച്ച് ഒതുക്കാൻ പോലീസ് ശ്രമിച്ചാൽ അതിനെ നേരിടാൻ കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എൻ.ഐ.എക്ക് രേഖകൾ നൽകാതിരിക്കാൻ വേണ്ടിയാണ് സെക്രട്ടേറിയറ്റിൽ തീ കത്തിച്ചത്. ഇതിന്‍റെ ധാർമ്മികമായ ഉത്തരവാദിത്തം സർക്കാരിനും സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർക്കുമാണ്. സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://www.facebook.com/JaihindNewsChannel/videos/251334565908733

Comments (0)
Add Comment