സെക്രട്ടേറിയറ്റിലെ  തീപിടിത്തം; പ്രതിപക്ഷ നേതാവിന്‍റെ പരാതി ഗവർണർ മുഖ്യമന്ത്രിക്ക് അയച്ചു; നടപടി സ്വീകരിക്കാന്‍ നിർദേശം

Jaihind News Bureau
Thursday, August 27, 2020

തിരുവനന്തപുരം:  സെക്രട്ടേറിയറ്റിലെ  തീപിടിത്തത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നല്‍കിയ പരാതി ഗവർണർ മുഖ്യമന്ത്രിക്ക് അയച്ചു. ഉചിതമായ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം. തീപിടിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ച് വരുത്തണമെന്നും പ്രശ്നത്തിൽ ഇടപെടണം എന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം തീപിടിത്തത്തിന്‍റെ മറവിൽ സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ നിന്ന് ഫയലുകൾ കടത്തിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വർണ്ണക്കടത്ത് കേസിൽ നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ആസൂത്രിത അട്ടിമറിയാണ് തീപിടിത്തം എന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതി സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വടക്കാഞ്ചേരിയിൽ നടത്തിയ ജനപ്രതിനിധികളുടെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.

teevandi enkile ennodu para