പാലാ ഉപതെരഞ്ഞെടുപ്പ് : യു.ഡി.എഫിന്‍റെ രണ്ടാം ഘട്ട പ്രചാരണത്തിന് നാളെ തുടക്കമാകും

പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്‍റെ രണ്ടാം ഘട്ട വാഹന പ്രചരണത്തിന് നാളെ തുടക്കമാകും. സ്ഥാനാർത്ഥിയുടെ വാഹന പ്രചരണ പര്യടനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.

ഉപതെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം അവശേഷിക്കേയാണ് രണ്ടാം ഘട്ട പ്രചാരണത്തിനു യു.ഡി.എഫ് തുടക്കം കുറിക്കുന്നത്. മണ്ഡലത്തിലെ സമസ്ത മേഖലകളിലും എത്തിച്ചേരുന്ന തരത്തിലാണ് വാഹന പ്രചരണം ക്രമീകരിച്ചരിക്കുന്നത്. . വരുംദിവസങ്ങളിൽ പ്രചരണം കൂടുതൽ ശക്തമാക്കാനാണ് യു.ഡി.എഫിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി പ്രമുഖ നേതാക്കളായ എ. കെ ആന്‍റണി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കും.

കുടുംബ യോഗങ്ങളിലും ഭവന സന്ദർശനത്തിലുമാണ് സ്ഥാനാർത്ഥിയുടെ പ്രചരണം ഇപ്പോൾ സജീവമായി നടക്കുന്നത്. കഴിയുന്നത്ര ഭവനങ്ങളിൽ എത്തി നേരിട്ട് വോട്ട് അഭ്യർഥിക്കുകയാണ് സ്ഥാനാർഥി ജോസ് ടോം. കെ.എം മാണിയുടെ വികസന നേട്ടവും, തുടങ്ങിവെച്ച പദ്ധതികളുടെ പൂർത്തീകരണവും ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം. ആദ്യ ഘട്ട പ്രചരണത്തിൽ ജനങ്ങളിൽ നിന്ന് ലഭിച്ച മികച്ച പിന്തുണയുടെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്.

jose tompala bypoll
Comments (0)
Add Comment