പെട്ടിമുടിയില്‍ തെരച്ചില്‍ തുടരുന്നു; കനത്ത മഴ വെല്ലുവിളി

Jaihind News Bureau
Monday, August 10, 2020

ഇടുക്കി: മണ്ണിടിച്ചില്‍ ദുരന്തം നടന്ന രാജമല പെട്ടിമുടിയില്‍ തെരച്ചില്‍ തുടരുന്നു. പ്രദേശത്ത് മഴ ശക്തമാകുന്നത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 27 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. പെട്ടിമുടി അരുവിയും ലയങ്ങളുടെ മേഖലയും കേന്ദ്രീകരിച്ചാണ് ഇന്നത്തെ തെരച്ചില്‍.

അതേസമയം ആവശ്യമെങ്കിൽ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ കണ്ടെത്തിയ ചില മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ശരീരം തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയാൽ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടിവരും.