അർജുനായി തിരച്ചില്‍ ആരംഭിച്ചു; പുഴയുടെ അടി വ്യക്തം, കണ്ടെത്താനാകുമെന്ന് പ്രതീക്ഷ

 

ബംഗളുരു: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനാുള്ള തിരച്ചില്‍ ആരംഭിച്ചു.  മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ 8.50 ഓടെയാണ് തിരച്ചില്‍ ആരംഭിച്ചത്. കൂടുതല്‍ ആളുകളെ എത്തിച്ചു വിപുലമായ തിരച്ചിലാണ് നടക്കുന്നത്.  നാവിക സേനാംഗങ്ങളും തിരച്ചിലിനായി എത്തിയിട്ടുണ്ട്. നല്ല വെയിലുള്ള സമയം നോക്കി തിരച്ചില്‍ നടത്തിയാല്‍ കൂടതല്‍ ഗുണകരമാകുമെന്നാണ് ഈശ്വര്‍ മല്‍പെ അഭിപ്രായപ്പെട്ടത്.

ഇന്നലെ നടത്തിയ തിരച്ചിലില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നാണു ഈശ്വർ മൽപെ പറയുന്നത്. പുഴയുടെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും മുങ്ങിതാഴുമ്പോള്‍ അടിഭാഗം കാണാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ 2 മണിക്കൂര്‍ മാത്രമാണ് തിരച്ചില്‍ നടത്തിയത്. അതേസമയം കരസേനയുടെ സഹായവും തിരച്ചിലിനുണ്ടാകും. കരസേനയുടെ ചെറു ഹെലികോപ്റ്റർ ഉപയോഗിക്കും.  നാവികസേനാംഗങ്ങൾക്ക് സഹായവുമായിട്ടായിരിക്കും കരസേനയുടെ ചെറു ഹെലികോപ്റ്റർ എത്തുക.  പുഴയിലെ തിരച്ചിൽ ദൗത്യത്തിന് നിലവിൽ കരസേനയെ നിയോഗിച്ചിട്ടില്ല.

Comments (0)
Add Comment