തൃശൂരില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നാലുപേര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില അതീവ ഗുരുതരം

Jaihind Webdesk
Tuesday, July 30, 2019

തൃശൂര്‍ ചാവക്കാട് പുന്നയില്‍ ബ്ലോക്ക് പ്രസിഡന്റ് ഉള്‍പ്പെടെ നാലുപേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ നില അതീവ ഗുരുതരം.. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. ചാവക്കാട് പുന്ന ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നൗഷാദ്, കാവീട് സ്വദേശികളായ വിജേഷ്, സുരേഷ്, പാലയൂര്‍ സ്വദേശി നിഷാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഏഴ് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമിച്ചത്. പരിക്കേറ്റവരെ തൃശൂര്‍ എലൈറ്റ് ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു.