എസ്.ഡി.പി.ഐയുടേത് പൈശാചിക ആക്രമണം: ഹസന്‍

Jaihind Webdesk
Thursday, August 1, 2019

തൃശൂര്‍ ചാവക്കാട് പുന്നയിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പി.വി.നൗഷാദിനെ മൃഗിയമായി കൊലപ്പെടുത്തുകയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ വിജീഷ്, നിഷാദ്, സുരേഷ് എന്നിവരെ വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്ത എസ്.ഡി.പി.ഐയുടെ പൈശാചികമായ ആക്രമണത്തെ  കെ.പി.സി.സി. മുന്‍ പ്രസിഡന്റ് എം.എം.ഹസന്‍ ശക്തിയായി അപലപിച്ചു. നിഷ്ഠൂരമായ ഈ കൊലപാതകം ആര്‍.എസ്.എസ്., സി.പി.എം. മോഡല്‍ കൊലപാതകമാണെന്ന് ഹസ്സന്‍ പറഞ്ഞു. കൊലപാതകികളും അക്രമികളുമായ എസ്.ഡി.പി.ഐക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും കടുത്ത ശിക്ഷ അവര്‍ക്ക് വാങ്ങി കൊടുക്കുവാനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു.
കൊലപാതക കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലീസ് ഈ അടുത്ത കാലത്ത് പ്രകടിപ്പിച്ചു വരുന്ന നിഷ്‌ക്രിയത്വവും നിസംഗതയും ഈ കേസില്‍ പ്രകടിപ്പിച്ചാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് ഹസന്‍ മുന്നറിയിപ്പ് നല്‍കി.