സ്‌കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറക്കും; നീട്ടിവെക്കേണ്ട സാഹചര്യമില്ല: മന്ത്രി എ.സി. മൊയ്തീന്‍

Jaihind Webdesk
Tuesday, June 4, 2019

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുള്‍ തുറക്കുന്നത് നീട്ടിവെക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍. നേരത്തെ നിശ്ചയിച്ച പോലെ സ്‌കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടിവെക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.  തൃശൂരില്‍ നിരീക്ഷണത്തിലുള്ള 27 പേരില്‍ മൂന്ന് പേര്‍ക്ക് പനിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭീതിയുടെ ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ല. നിപയെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണസജ്ജമാണെന്നും മന്ത്രി പറഞ്ഞു.