പഞ്ചാബില്‍ സ്കൂളുകള്‍ തുറക്കുന്നു ; തിങ്കളാഴ്ച മുതല്‍ അധ്യയനം പുനഃരാരംഭിക്കും

Jaihind Webdesk
Saturday, July 31, 2021


ന്യൂഡൽഹി : ഓഗസ്റ്റ് 2 മുതൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും തുറക്കുമെന്ന പ്രഖ്യാപനവുമായി പഞ്ചാബ് സർക്കാർ. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് എല്ലാ സ്കൂളുകളിലും എല്ലാ ക്ലാസുകളും പുനരാരംഭിക്കാനാണു നീക്കം. വെള്ളിയാഴ്ച 49 കൊവിഡ് കേസുകളാണു പഞ്ചാബിൽ പുതുതായി റിപ്പോർട്ടു ചെയ്തത്. 599,053 ആണു സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം. ജലന്ധർ, ഫെറോസ്പുർ, ലുധിയാന ജില്ലകളിൽനിന്നാണു കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തത്.