സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി

Jaihind Webdesk
Wednesday, May 29, 2019

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി. ഈദുൽ ഫിത്തർ പ്രമാണിച്ച് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

ജൂണ്‍ മൂന്നിന് സ്‌കൂൾ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ നാല്, അഞ്ച് തീയതികളിൽ ചെറിയ പെരുന്നാള്‍ ആകാനുള്ള സാധ്യത കണക്കിലെടുത്ത് സ്‌കൂൾ തുറക്കുന്ന തീയതി ആറാം തീയതിയിലേക്ക് മാറ്റണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അല്ലാത്ത പക്ഷം ആദ്യ ദിവസം സ്‌കൂൾ തുറന്നശേഷം രണ്ട് ദിവസം സ്‌കൂളിനു അവധി നൽകേണ്ടിവരുമെന്നും സൂചിപ്പിച്ചാണ് യുഡിഎഫ് കക്ഷി നേതാക്കൾ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നൽകിയത്.