സ്കൂൾ തുറക്കൽ ; മാനന്തവാടി നഗരസഭയിലെ വിദ്യാലയങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

Jaihind Webdesk
Saturday, October 23, 2021

മാനന്തവാടി: കൊവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തിൽ അടഞ്ഞു കിടന്നിരുന്ന സംസ്ഥാനത്തെ സ്കൂളുകൾ നവംമ്പർ 1 ന് തുറക്കുന്നതിന്‍റെ ഭാഗമായി മാനന്തവാടി നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളിലും ശൂചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നഗര സഭാതല ഉദ്ഘാടനം ഒണ്ടയങ്ങാടി സെന്‍റ്: മാർട്ടിൻസ് എൽപിസ്കൂളിൽ വെച്ച് എഫ്എസ്ടിഒയുടെ നേതൃത്വത്തിൽ ജീവനക്കാരും, അധ്യാപകരും, ജനകീയ സഹകരണത്തോടെ മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ പിവിഎസ് മൂസ നിർവ്വഹിച്ചു.

ഡിവിഷൻ കൗൺസിലർ ജി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്. അജയകുമാർ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സിന്ധു സെബാസ്റ്റ്യൻ, സ്കൂൾ ഹെഡ്മിസ്ട്രസ് മേരി.പി.മാത്യു, പി.എം.ബെന്നി, സീസർ ജോസ്, സ്മിത ടീച്ചർ എന്നിവർ സംസാരിച്ചു. ബാലചന്ദ്രൻ കെ, എം.സമീർ, രാജേഷ് ടി.ബി, ജോൺസൺ ടി.എം, ജയരാജ് എം, ശശീന്ദ്രൻ.വി, ഗിരിജ പുരുഷോത്തമൻ, വിജയ കുമാർ എം.എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.