ബിസിസിഐയുടെ ആജീവാനന്ത വിലക്ക് : ശ്രീശാന്തിന്‍റെ ഹർജിയിൽ വിധി ഇന്ന്

Jaihind Webdesk
Friday, March 15, 2019

ബിസിസിഐ ഏർപ്പെടുത്തിയ ആജീവാനന്ത വിലക്ക് ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെഎം ജോസഫ് എന്നിവരുൾപ്പെട്ട് ബഞ്ച് രാവിലെ പത്തേ മുപ്പതിന് ഹർജി പരിഗണിക്കും.

ഐപിഎൽ ആറാം സീസണിലെ ഒത്തുകളിയുമായി ബന്ധപ്പെട്ടു രാജസ്ഥാൻ റോയൽസ് ടീം മുൻ താരമായ ശ്രീശാന്തിന് 2013ലാണ് ബിസിസിഐ വിലക്കേർപ്പെടുത്തിയത്. ഡൽഹി കോടതി 2015ൽ കുറ്റവിമുക്തനാക്കിയെങ്കിലും അച്ചടക്ക നടപടിയിൽ നിന്നു പിന്നോട്ടില്ലെന്ന് ബിസിസിഐ നിലപാട് എടുക്കുകയായിരുന്നു. ഇതേതുടർന്നാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.