അയോധ്യ കേസ് : മധ്യസ്ഥ ചർച്ച സംബന്ധിച്ച ഉത്തരവ് ഇന്ന്

Jaihind Webdesk
Wednesday, March 6, 2019

അയോധ്യ കേസുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചർച്ച സംബന്ധിച്ച ഉത്തരവ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിക്കും. വിശാല അർത്ഥത്തിൽ മധ്യസ്ഥ ചർച്ചകളും ആയി സഹകരിക്കാം എന്ന് രാജീവ് ധവാൻ കോടതിയെ അറിയിച്ചിരുന്നു. നിർമോഹി അക്കാദയും മധ്യസ്ഥ ചർച്ചകളോടുള്ള യോജിപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്. രമ്യമായ പ്രശ്‌നപരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ ആ വഴിയിലൂടെ നീങ്ങുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു[yop_poll id=2]