കശ്മീരിലെ സ്വതന്ത്ര മാധ്യമപ്രവർത്തനം : അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി

Jaihind News Bureau
Tuesday, August 13, 2019

കശ്മീരിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം പുനഃസ്ഥാപിക്കണമെന്ന ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി. കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിനാണ് കോടതിയെ സമീപിച്ചത്. കശ്മീരിൽ മാധ്യമപ്രവർത്തനം വെല്ലുവിളിയായി തീർന്നിരിക്കുകയാണെന്നും ഇന്‍റർനെറ്റ് അടക്കം സംവിധാനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.