വിവി പാറ്റ് മെഷീനുകളിലെ 50 ശതമാനം വോട്ടു രസീതുകൾ എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ പാർട്ടികൾ നൽകിയ പുനഃപരിശോധനാ ഹർജി ഇന്ന് പരിഗണിക്കും. 21 പാർട്ടികളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
50 ശതമാനം വോട്ടു രസീതുകൾ എണ്ണുകയാണെങ്കിൽ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചതിനെ തുടർന്നാണ് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകൾ എണ്ണാൻ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ ഇത് പോരെന്നാണ് പുനഃപരിശോധന ഹർജിയിൽ ആവശ്യപ്പെടുന്നത്. വ്യാപകമായ ഇവിഎം ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികളുടെ നടപടി.