സ്വത്ത് കണ്ടുകെട്ടൽ : വിജയ് മല്യയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സ്വത്തുക്കൾ കണ്ടുകെട്ടൽ നടപടിക്ക് എതിരെ വിവാദ വ്യവസായി വിജയ് മല്യ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മല്യയുടെയും ബന്ധുക്കളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ട പിഎംഎൽഎ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

നേരത്തെ ഹർജി പരിഗണിക്കവെ വാദം പറയാൻ കൂടുതൽ സമയം വേണമെന്ന് മല്യയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് കിംഗ് ഫിഷർ എയർലൈൻസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാം.
എന്നാൽ ബന്ധുക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് നിയമപരമല്ലെന്നാണ് മല്യയുടെ വാദം. ആവശ്യം നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

vijay mallya
Comments (0)
Add Comment