ലാവലിൻ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും

Jaihind News Bureau
Monday, September 30, 2019

SNC-Lavalin-Pinarayi

ലാവലിൻ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നൽകിയ ഹർജിയും, ലാവലിൻ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നൽകിയ ഹർജിയുമാണ് കോടതി പരിഗണിക്കുക.