ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് എടുത്തു മാറ്റണമെന്ന ഹർജി സുപ്രീം കോടതിയിൽ

കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് എടുത്തു മാറ്റണം എന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.സുബ്രഹ്മണ്യന്‍ സ്വാമി, ടിജി മോഹന്‍ദാസ് എന്നിവര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് യുയു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ ഹിന്ദുക്കളായ ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും ആണ് വോട്ടവകാശം ഉള്ളത്. പ്രത്യേക വിഭാഗമായി പരിഗണിച്ച് ഭക്തര്‍ക്ക് വോട്ടവകാശം നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിക്കാന്‍ ആകില്ലെന്നാണ് ശബരിമല കേസില്‍ ഭരണ ഘടന ബെഞ്ച് വിധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ശബരിമല കേസിലെ പുന:പരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് വരെ കേസ് മാറ്റി വെക്കണമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് ഹര്‍ജിക്കാര്‍ ഇന്ന് മറുപടി നല്‍കും.

devaswom board
Comments (0)
Add Comment