സുരക്ഷ നിയന്ത്രണങ്ങളിൽ നിന്നും മോചനം നേടാതെ കശ്മീർ ജനത. സർക്കാർ നീക്കത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. പാകിസ്ഥാൻ തിരിച്ചയച്ച ഇന്ത്യൻ ഹൈക്കമ്മീഷണർ ഡൽഹിയിൽ എത്തി. ജമ്മു കശ്മീർ മുസ്ലീം ഭൂരിപക്ഷ മേഖല ആയത് കൊണ്ട് മാത്രമാണ് ഇപ്പോഴത്തെ ഈ നീക്കങ്ങൾ എന്ന് പി.ചിദംബരം.
അതേസമയം, ജമ്മു കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാൻ നിര്‍ദ്ദേശിക്കണം എന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കശ്മീരിലെ സ്ഥിതിഗതികൾ പരിശോധിക്കാൻ കോടതി ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കണം. ആഗസ്റ്റ് 4 മുതൽ കസ്റ്റഡിയിലെടുത്ത രാഷ്ട്രീയ നേതാക്കളെ അടിയന്തരമായി വിട്ടയക്കാൻ നിര്‍ദ്ദേശിക്കണമെന്നും സാമൂഹ്യ പ്രവർത്തകൻ തഹ്‌സീൻ പൂനെവാലെ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ 3 അംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.