മുസാഫർപൂർ അഭയ കേന്ദ്ര പീഡന കേസിൽ സിബിഐ താത്കാലിക ഡയറക്ടർ ആയിരുന്ന നാഗേശ്വർ റാവുവിനോട് തിങ്കളാഴ്ച സുപ്രീം കോടതിയിൽ നേരിട്ട് ഹാജർ ആകാൻ നിർദേശം. സി ബി ഐ പ്രോസിക്യുഷൻ ഡയറക്റ്റർ എസ് വാസു റാമും ഹാജർ ആകണമെന്നാണ് സുപ്രീംകോടതി നിർദേശം. മുസാഫർപൂർ അഭയ കേന്ദ്ര പീഡന കേസ് അന്വേഷിച്ചിരുന്ന എ കെ ശർമയെ സ്ഥലം മാറ്റിയതിന് സുപ്രീം കോടതി ഇരുവർക്കും കോടതി അലക്ഷ്യ നോട്ടീസ് അയച്ചു.
തിങ്കളാഴ്ചത്തെ വിശദീകരണം തൃപ്തികരം അല്ലെങ്കിൽ ശക്തമായ നടപടി ഉണ്ടാകും എന്ന് കോടതിയുടെ മുന്നറിയിപ്പ്.എന്ത് കൊണ്ട് ജയിലിൽ അയക്കരുത് എന്ന് സി ബി ഐ ഉദ്യോഗസ്ഥർ വിശദീകരിക്കണം എന്നും കോടതി വ്യക്തമാക്കി.