മഹാരാഷ്ട്ര : വിശ്വാസ വോട്ടെടുപ്പ് ഇന്നില്ല; സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി; വിധി നാളെ

Jaihind News Bureau
Monday, November 25, 2019

മഹാരാഷ്ട്ര കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. എന്നാല്‍ വിധി പ്രസ്താവിക്കുന്നത് നാളത്തേയ്ക്ക് മാറ്റി. നാളെ രാവിലെ 10.30ന് ഉത്തരവ് പുറപ്പെടുവിക്കും.

ജഡ്ജിമാരായ എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അതിനിടെ അജിത് പവാറിനൊപ്പം പോയ എന്‍സിപിയിലെ എല്ലാ എംഎൽഎമാരും മടങ്ങിയെത്തിയതായി എന്‍സിപി അറിയിച്ചു. 160 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് മഹാസഖ്യം അവകാശപ്പെട്ടു. മൂന്നു പാർട്ടികളുടെയും എംഎൽഎമാർ ഒപ്പിട്ട കത്ത് ഗവർണർക്കു കൈമാറും.