വിവാഹത്തിന് ജാമ്യമില്ല ; റോബിന്‍ വടക്കുംചേരിയുടേയും ഇരയുടേയും ഹർജികള്‍ തള്ളി

Jaihind Webdesk
Monday, August 2, 2021

ന്യൂഡല്‍ഹി : കൊട്ടിയൂര്‍ പീഡനക്കേസിലെ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. പ്രതി ഫാ.റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അുവദിക്കണമെന്ന പ്രതി ഭാഗത്തിന്റെയും ഇരയുടെയും ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്. ഹര്‍ജിയില്‍ കോടതി ഇടപ്പെടില്ലെന്നും വേണമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിനീത് ശരണ്‍ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്.