ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ വി വി പാറ്റ് രസീതുകൾ എണ്ണണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ച് നേരത്തെ തീർപ്പ് കൽപ്പിച്ച വിഷയത്തിൽ ഇടപെടാൻ ആകില്ല എന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.
ചെന്നൈയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടന നൽകിയ ഹർജിയാണ് തള്ളിയത്. ജനങ്ങൾ അവരുടെ സർക്കാരിനെ തെരഞ്ഞെടുക്കട്ടെ എന്ന് കോടതി വ്യക്തമാക്കി