കർണാടകയിൽ അയോഗ്യരാക്കപ്പെട്ട എംഎൽഎ മാരുടെ ഹർജി ഇന്ന് സുപ്രീംകോടതിയില്‍

Jaihind News Bureau
Wednesday, September 25, 2019

Supreme-Court-of-India

കർണാടകയിൽ അയോഗ്യരാക്കപ്പെട്ട കോൺഗ്രസ്, ജെഡിഎസ് മുൻ എംഎൽഎ മാരുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടുത്ത മാസം 23 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുന്ന വിധം സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി. 15 മണ്ഡലങ്ങളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യരുത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിക്കുക. ഹർജിയിൽ ഇടക്കാല ഉത്തരവ് ഉണ്ടായില്ലെങ്കിൽ എംഎൽഎ മാർക്ക് നിയമസഭ കാലാവധി കഴിയുന്ന 2023 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.