‘മോദിയുടെ കണ്ണുകളില്‍ ഭയം കണ്ടു; അദാനിയെക്കുറിച്ച് ഇനി എന്താണ് പറയാന്‍ പോകുന്നതെന്ന ഭീതിയിലാണ് പ്രധാനമന്ത്രി’: രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, March 25, 2023

ന്യൂഡല്‍ഹി: അദാനിയെക്കുറിച്ച് അടുത്തത് എന്തായിരിക്കും പറയാൻ പോകുന്നതെന്ന ഭയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് രാഹുല്‍ ഗാന്ധി. ആ ഭയം മോദിയുടെ കണ്ണുകളിൽ ഞാൻ നേരിട്ടു കണ്ടതാണെന്നും അതുകൊണ്ടാണ് തനിക്കെതിരായ ആക്രമണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദമായും ജനാധിപത്യത്തെ സംരക്ഷിക്കാനും തന്‍റെ പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘അദാനിയെക്കുറിച്ച് ഞാൻ അടുത്തത് എന്തായിരിക്കും പറയാൻ പോകുന്നതെന്ന ഭയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ ഭയം അദ്ദേഹത്തിന്‍റെ കണ്ണുകളിൽ ഞാൻ നേരിട്ടു കണ്ടതാണ്. അതുകൊണ്ടാണ് ആദ്യം ആക്രമിച്ചും പിന്നീട് അയോഗ്യനാക്കിയും ഭയപ്പെടുത്താനുള്ള ശ്രമം. സർക്കാരിന്‍റെ ഈ പ്രതികരണം കൊണ്ട് ഏറ്റവും ഗുണം ലഭിക്കാൻ പോകുന്നത് പ്രതിപക്ഷത്തിനാണ്. ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയാലും ഞാൻ എന്‍റെ ജോലി തുടരും” – രാഹുൽ ഗാന്ധി പറഞ്ഞു.