ആലപ്പാട് കരിമണൽ ഖനനം ദേശീയ ഹരിത ട്രിബ്യൂണൽ ഇന്ന് പരിഗണിക്കും

webdesk
Wednesday, January 16, 2019

ആലപ്പാട് കരിമണൽ ഖനനം ദേശീയ ഹരിത ട്രിബ്യൂണൽ ഇന്ന് പരിഗണിക്കും. പരിസ്ഥിതി പ്രത്യാഘാതം വിശദീകരിച്ചു സഹായം ആവശ്യപ്പെടുന്ന പെണ്കുട്ടിയുടെ വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇതുമായി ബന്ധപ്പെട്ട വാർത്ത പരിഗണിച്ചാണ് ഇടപെടാനുള്ള ട്രിബ്യുണൽ തീരുമാനം ഉണ്ടായത് ജസ്റ്റിസ് എകെ ഗോയൽ അധ്യക്ഷനായ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക. ട്രിബ്യൂണൽ സ്വമേധയ ആണ് കേസ് ഫയൽ ചെയ്തത്.