കൊവിഡ്: സൗദി അറേബ്യയില്‍ ഇന്ന് 1227 പേര്‍ക്ക് രോഗം; 2466 പേര്‍ക്ക് രോഗമുക്തി, 39 മരണം

 

റിയാദ് : സൗദി അറേബ്യയില്‍ 2466 പേര്‍ കോവിഡ് മുക്തരായി. 1227 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. 39 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ കോവിഡ് തുടങ്ങിയത് മുതലുള്ള മരണസംഖ്യ 3408  ആയും രോഗബാധിതരുടെ എണ്ണം 298542 ആയും ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

266953 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 28181 പേരില്‍ 1774 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. 4262092 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്.
ആരോഗ്യപ്രൊട്ടോകോളുകള്‍ പാലിക്കുന്നതും ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ ശ്രമവും കാരണമാണ്  രാജ്യത്ത് കോവിഡ് കുറയുന്നത്.

ലോകാടിസ്ഥാനത്തില്‍ തന്നെ രോഗം കുറഞ്ഞുവരികയാണ്. ഇതുവരെ ലോകത്തെവിടെയും കോവിഡ് വാക്‌സിന്‍ നിലവില്‍ വന്നിട്ടില്ല. ചില രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് ബാധിക്കില്ലെന്ന പ്രചാരണത്തില്‍ കഴമ്പില്ല. ഇത്തരത്തില്‍ ഒരു പഠനവും ലോകത്തെവിടെയും നടന്നിട്ടില്ല. ഡോ. അബ്ദുല്‍ ആലി അറിയിച്ചു.

Comments (0)
Add Comment