സൗദിയിൽ വാഹനാപകട മരണ നിരക്ക് 33 ശതമാനം കുറഞ്ഞു : ഗതാഗത മന്ത്രാലയം

സൗദി അറേബ്യയിൽ ഈ വർഷം വാഹനാപകട മരണങ്ങൾ 33 ശതമാനം തോതിൽ കുറഞ്ഞതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള റോഡുകളിൽ ഈ വർഷം വാഹനാപകടങ്ങളിൽ 1,560 ജീവനുകളാണ് പൊലിഞ്ഞത്.

സൗദിയിൽകഴിഞ്ഞ കൊല്ലം നടന്ന അപകടങ്ങളിൽ 2,331 പേർ മരണപ്പെട്ടിരുന്നു. ഗതാഗത മന്ത്രാലയത്തിന്റെ കീഴിൽ ആകെ 68,000 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളാണ് രാജ്യത്തുള്ളത്. നഗരങ്ങൾക്കകത്തെ റോഡുകൾ മന്ത്രാലയത്തിനു കീഴിലല്ല.

ഗതാഗത മന്ത്രാലയത്തിനു കീഴിലെ റോഡുകളിൽ ഈ കൊല്ലം 13,221 വാഹനാപകടങ്ങളുണ്ടായി. കഴിഞ്ഞ വർഷം ഈ റോഡുകളിൽ 17,632 അപകടങ്ങളുണ്ടായിരുന്നു. അപകടങ്ങളുടെ എണ്ണത്തിൽ ഈ വർഷം 25 ശതമാനം കുറവ് രേഖപ്പെടുത്തി. ഈ കൊല്ലം വാഹനാപകടങ്ങളിൽ 10,755 പേർക്ക് പരിക്കേറ്റു. 2017 ൽ 14,481 പേർക്ക് പരിക്കേറ്റിരുന്നു. അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണത്തിൽ ഈ കൊല്ലം 25.5 ശതമാനം കുറവുണ്ട്.

റോഡുകളിൽ സുരക്ഷാ നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കി വാഹനാപകട മരണ നിരക്ക് ഒരു ലക്ഷം പേരിൽ എട്ട് ആയി കുറക്കുന്നതിനാണ് വിഷൻ 2030 പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2015 ൽ ഒരു ലക്ഷം പേരിൽ 26 ആയിരുന്നു വാഹനാപകട മരണ നിരക്ക്.

https://youtu.be/-Ijm_1SKGDI

Saudi Arabia
Comments (0)
Add Comment