കല്യോട്ടെ അക്രമം സിപിഎം നേതാക്കൾ ആസുത്രണം ചെയ്തതെന്ന് സത്യനാരായണൻ

Jaihind Webdesk
Wednesday, May 8, 2019

കാസർകോട് കല്യൊട്ടെ സി പി എം അക്രമം സിപിഎമ്മിനും പൊലീസിനുമെതിരെ സി പി എം പ്രവർത്തകർ കൊലപ്പെടുത്തിയ ശരത്തിന്‍റെ പിതാവ് സത്യ നാരായണൻ. കല്യോട്ടെ അക്രമം സിപിഎം നേതാക്കൾ ആസുത്രണം ചെയ്തതെന്ന് സത്യനാരായണൻ പറഞ്ഞു. ശരത്തിന്‍റെയും, ക്യപേഷിന്‍റെയും കൊലപാതകം സിബിഐ അന്വേഷിക്കാതിരിക്കാനാണ് പൊലിസിന്റെയും സംസ്ഥാന സർക്കാരിന്‍റെയും ശ്രമമെന്നും സത്യനാരായണൻ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ക്യപേഷിന്‍റെയും ശരത്ത് ലാലിന്‍റെയും കൊലപാതകത്തിന് ശേഷവും കല്യോട് രാഷ്ട്രിയ സംഘർഷത്തിനാണ് സി പി എം ശ്രമിക്കുന്നത്. അതിനായി സി പി എം നേതാക്കൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് കല്യൊടെ ഇപ്പോഴത്തെ സംഘർഷമെന്ന് ശരത്തിന്റെ പിതാവ് സത്യനാരായണൻ പറഞ്ഞു.

ശരത്തിന്‍റെയും കൃപേഷിന്‍റെയും കൊലപാതകത്തിൽ പങ്കുള്ള ചിലരെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കൊലപാതകത്തിൽ സിബിഐ അന്വേഷണം വരാതിരിക്കാനുള്ള ശ്രമമാണ് പൊലീസ് ഇപ്പോൾ നടത്തുന്നത്. അതിന്‍റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് സംഘം കുഞ്ഞിരാമൻ എം എൽ എ അടക്കമുള്ളവരെ ചോദ്യം ചെയ്തതെന്നും സത്യനാരായണൻ പറഞ്ഞു.

കല്യോട് അക്രമം നടത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്‍റേത്. അക്രമികൾക്കെതിരെ നടപടി എടുക്കാതെ നാട്ടുകാരായ ആളുകളെ മർദ്ദിക്കുകയും കേസ്സിൽ കുടുക്കുകയുമാണ് പൊലീസ് ചെയ്യുന്നത്. ഇതിന് എതിരെ ജനകീയ പ്രതിഷേധം ഉയർന്ന് വരുമെന്നും സത്യനാരായണൻ പറഞ്ഞു.

teevandi enkile ennodu para