ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ ശ്രമം ഭീകരമായ അന്യായം -സതീശൻ പാച്ചേനി

Jaihind News Bureau
Tuesday, July 30, 2019

മട്ടന്നൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറി ഷൂഹൈബിനെ വെട്ടികൊലപ്പെടുത്തിയ പ്രതികളെ കേസില്‍നിന്ന് രക്ഷിക്കാനും സി.ബി.ഐ അന്വേഷണം നടക്കാതിരിക്കാനും സര്‍ക്കാര്‍ ഹൈക്കോടതിയിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ ഉപയോഗിച്ച് നടത്തുന്ന ശ്രമം ഭീകരമായ അന്യായവും
ക്രിമിനലുകളെ രക്ഷിക്കാന്‍ പൊതുപണം ധൂര്‍ത്തടിക്കുന്നതിന്റെ തെളിവുമാണ്.

ഇരകളോടൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ വേട്ടക്കാരെ രക്ഷിക്കൂന്നതിന് വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിച്ച് സുപ്രീം കോടതിയില്‍നിന്നൂം അഭിഭാഷകരെ ഏര്‍പ്പെടുത്തിയത് നീതിക്കും നിയമത്തിനും എതിരെ സർക്കാർ തന്നെ നീങ്ങുന്നതിന് തുല്യമാണ്. ലോകസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ തെറ്റ് തിരുത്താനും പോരായ്മകൾ മനസ്സിലാക്കാനും ഭവന സന്ദർശനം നടത്തുന്ന സി.പി.എം നിരന്തരം തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് കൂപ്പുകുത്തുകയാണ്.
പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തരെ കൊലപ്പെടുത്തിയ കേസിലെ പതിമൂന്നാം പ്രതി മണികണ്ഠനെ കൂട്ടി സി.പി.എമ്മിന്റെ യുവജന സംഘടന ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥ നടത്തുന്ന കാഴ്ചയാണ് മറ്റൊരുഭാഗത്ത് കാണുന്നത്.പാർട്ടി നേതൃത്വത്തിൽ ക്രിമിനൽ സംഘങ്ങളെ സൃഷ്ടിക്കുകയും അക്രമ കൊലപാതക പ്രവർത്തനങ്ങൾക്ക് അവരെ ഉപയോഗിക്കുകയും തുടർന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ക്രിമിനൽ പാർട്ടിയായി സി.പി.എം മാറിയിരിക്കുകയാണ്.

ദിവസത്തില്‍ കോടികള്‍ പ്രതിഫലം വാങ്ങൂന്ന വിജയ്ഹന്‍സാരിയയെപ്പോലുള്ള സുപ്രീകോടതി അഭിഭാഷക്കരെ ഏര്‍പ്പെടുത്തി ജനങ്ങളുടെ നികൂതിപ്പണം പ്രതിഫലമായിനല്‍കി ക്രിമിനലുകള രക്ഷിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കൂന്നതില്‍ ദുരൂഹത ഉണ്ട്. ക്രിമിനല്‍ സംഘത്തെ രക്ഷപ്പെടൂത്താന്‍ എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കൂന്നതെന്ന് മുഖ്യമന്ത്രി വുക്തമാക്കണം.

2018 ഡിസംബര്‍ മാസം കോടതിയില്‍ ഹാജരായ സുപ്രീംകോടതി വക്കീലിന്റെ ഫീസ്സ് പോലും ഇതുവരെ പുറത്ത് വിടാന്‍ സര്‍ക്കാര്‍ മടിക്കുന്നൂ. കോടിക്കണക്കിന് രൂപ ഫീസിനത്തില്‍ ചിലവ് ഉള്ളത്‌ കൊണ്ടാണ് ആ തുക വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ മടിക്കുന്നത്.സി.ബി.ഐ അന്വേഷിക്കൂന്നതിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് വന്നപ്പോള്‍ അത് തടയാന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ വ്യഗ്രത കാട്ടിയതിലും ദുരൂഹത ഉണ്ട്.
നാടിന് ശാപമായ ക്രിമിനലുകളെ സര്‍ക്കാര്‍  പൊതുപണം ധൂര്‍ത്ത് നടത്തി സംരക്ഷിക്കാന്‍ പരിശ്രമിക്കുന്നതിനുള്ള ജനകീയ ശിക്ഷ ഇനിയും വരാനുണ്ട് എന്ന ബോധം സർക്കാറിനുണ്ടായാൽ നല്ലതാണെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.