‘കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കാനുള്ള സതീശന്‍റെ കഴിവ് പ്രശംസനീയം’ ; സ്വാഗതം ചെയ്ത് വയലാര്‍ രവി

Jaihind Webdesk
Saturday, May 22, 2021

വി.ഡി സതീശനെ പ്രതിപക്ഷനേതാവായി നിയമിച്ച കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് വയലാർ രവി. തലമുറമാറ്റം എന്നത് യഥാസമയം നടക്കേണ്ടപ്രക്രിയയാണെന്നും അങ്ങനെയുള്ള മാറ്റത്തിലൂടെയാണ് താനുൾപ്പെടെയുള്ള ഇന്നത്തെ നേതാക്കൾ വളർന്നതെന്നും വയലാര്‍ രവി ഓർമിപ്പിച്ചു. കാര്യങ്ങൾ നന്നയി പഠിച്ച് സഭയിൽ അവതരിപ്പിക്കുവാനുള്ള സതീശന്‍റെ കഴിവ് വളരെ പ്രശംസനീയമാണെന്നും വയലാർ രവി പറഞ്ഞു.