കണ്ണൂര്‍ ഡി.സി.സി ഓഫീസ് നിര്‍മ്മാണത്തിന് പണംകണ്ടെത്താന്‍ സതീശന്‍ പാച്ചേനി സ്വന്തം വീട് വിറ്റു

Jaihind Webdesk
Thursday, December 20, 2018

രാഷ്ട്രീയക്കാര്‍ക്കിടയിലെ വേറിട്ടൊരു ഉദാഹരണമായി കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. നിര്‍മാണത്തിലിരിക്കുന്ന ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിന് പണം കണ്ടെത്താന്‍ കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ സതീശന്‍ പാച്ചേനി സ്വന്തം വീട് വിറ്റു. പാര്‍ട്ടി ഓഫീസിന്റെ 39 ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാനാണ് അദ്ദേഹം തളിപ്പറമ്പിലുള്ള വീട് 38 ലക്ഷം രൂപയ്ക്കു വിറ്റത്. . പാര്‍ട്ടി ജില്ലാ ആസ്ഥാന കെട്ടിടത്തിന്റെ നിര്‍മ്മാണം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് പ്രസിഡന്റ് വീടുവിറ്റ് ആ പണം ഇതിനുപയോഗിക്കാൻ തീരുമാനിച്ചത്

കണ്ണൂർ ഡിസിസി ഓഫിസിന്റെ നിർമ്മാണത്തിന് പണം കണ്ടെത്താൻ ഡി സി സി അധ്യക്ഷൻ സതീശൻ പാച്ചേനി സ്വന്തം വീടു വിറ്റു.പാർട്ടി ഓഫിസിന്റെ നിർമ്മാണത്തിനിടെയുണ്ടായ 39 ലക്ഷം രൂപയുടെ ബാധ്യത തീർക്കാനാണ് തളിപ്പറമ്പിലുള്ള വീട് സതീശൻ പാച്ചേനി വിൽപന നടത്തിയത്.ഡി സി സി ഓഫിസിന്റെ ഒന്നാ ഘട്ട നിർമ്മാണം ജനുവരി അവസാനവാരത്തോടെ പൂർത്തിയാക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി

പൊതുപ്രവർത്തകർക്ക് മാതൃകയാവുന്ന പ്രവൃത്തിയാണ് കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി നടത്തിയിരിക്കുന്നത്.നിർമ്മാണത്തിലിരിക്കുന്ന ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ആസ്ഥാനത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായി ഉണ്ടായ ബാധ്യത തീർക്കാനാണ് സതീശൻ പാച്ചേനി സ്വന്തം വീട് വിൽപന നടത്തി പണം കണ്ടെത്തിയത്. ഡി സി സി യുടെ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള പ്രവർത്തനം വർഷങ്ങൾക്ക് മുൻപെ ആരംഭിച്ചതാണ്. രണ്ടു വർഷം മുൻപ് പാർട്ടി ജില്ലാ അധ്യക്ഷനായി സതീശൻ പാച്ചേനി ചുമതല ഏൽക്കുമ്പോൾ സതീശൻ പാച്ചേനി പാർട്ടി പ്രവർത്തകർക്ക് നൽകിയ പ്രധാന വാഗ്ദാനമായിരുന്നു ഡിസിസി ഓഫിസിന്റെ നിർമ്മാണം. ലോക സഭാ തെരഞ്ഞെടുപ്പിന് മുന്നെ ഓഫിസിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനാണ് സതീശൻ പാച്ചേനി സ്വന്തം വീട് വിറ്റത്.

സതീശൻ പാച്ചേനി പ്രസിഡൻറായതോടെ കെട്ടിടത്തിന്റെ നിർമ്മാണം പാര്‍ട്ടി സ്വന്തം നിലയില്‍ ഏറ്റെടുക്കുകയായിരുന്നു.കരാറുകാരന് കൊടുക്കാനുള്ള 60 ലക്ഷത്തില്‍ പകുതി കൊടുത്തു തീര്‍ത്തു. ഇതോടെ 39 ലക്ഷം ബാധ്യതയുമായി. അഭ്യുദയകാംക്ഷികളുടെ സഹായം തേടാന്‍ ബില്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സുധാകരന്റെ നേതൃത്വത്തില്‍ തീരുമാനിച്ചു. 19 ലക്ഷം രൂപയുടെ സിമന്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സംഘടിപ്പിച്ചു. നിർമ്മാണം വേഗത്തിലാക്കാനാണ് സതീശൻ പാച്ചേനി വീടു വിറ്റത്

സതീശന്‍ പാച്ചേനിയുടെ നല്ല മനസുകൊണ്ട് കണ്ണൂരില്‍ വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെ സൗകര്യങ്ങളുള്ള മൂന്നുനിലക്കെട്ടിടത്തിന്റെ പണി പുരോഗമിക്കുകയാണ്.ജനുവരി അവസാനവാരം കോൺഗ്രസ്സ് ജില്ലാ ആസ്ഥാനത്തിന്റെ ആദ്യ ഘട്ട നിർമ്മാണം പൂർത്തിയാക്കാനുള്ള നിർമ്മാണ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.