ആരോഗ്യ മന്ത്രിക്കെതിരെയുള്ള മുല്ലപ്പള്ളിയുടെ രാഷ്ട്രീയ വിമർശനം : പൂതനയുടെ വേഷപ്പകർച്ച പോലെ സി.പി.എം നിറം മാറുന്നു : സതീശൻ പാച്ചേനി

Jaihind News Bureau
Saturday, June 20, 2020

രാജ്യത്തിന്‍റെ ദാരിദ്ര്യ നിർമ്മാർജനത്തിന് വേണ്ടി ഇരുപതിനപരിപാടി പ്രഖ്യാപിച്ച് മുന്നോട്ട് പോയ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഇരുപതിനറാണി എന്ന് വിളിച്ച ഇന്നലെകളിലെ സി.പി.എം നേതൃത്വത്തിന്‍റെ പ്രവർത്തികൾ കേരളത്തിലെ സി.പി.എം നേതൃത്വം ഓർക്കണമെന്നും സ്ത്രീവിരുദ്ധ പരാമർശം അവകാശം പോലെ കൊണ്ടു നടക്കുന്ന സി.പി.എം നേതാക്കൾക്ക് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളിയെ വിമർശിക്കാൻ ധാർമ്മികമായി അവകാശമില്ലെന്നും പൂതനയുടെ വേഷപ്പകർച്ച പോലെ സി.പി.എം നിറം മാറുന്നത് കേരളം മനസ്സിലാക്കുന്നുണ്ടെന്നും ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു.

മഹാമാരി പിടിപെട്ട് നാടാകെ ഗുരുതരമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുമ്പോൾ പി.ആർ വർക്കിനുള്ള അവസരമാക്കി അതിനെ മാറ്റുന്ന ഉത്തരവാദപ്പെട്ട ഭരണകൂടത്തിന്‍റെ മന്ത്രിയെ വിമർശിക്കുന്നത് സ്വാഭാവികമാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം നേതാക്കളും മുൻ കാലങ്ങളിൽ പൊതുപ്രവർത്തകരെയും സാമൂഹ്യ മേഖലയിലെ ഉന്നതരെയും നാഴികക്ക് നാൽപത് വട്ടം അപമാനിക്കാൻ ശ്രമിച്ചതും കേരള ജനത മറന്നിട്ടില്ലെന്ന് മാന്യന്മാരുടെ വേഷം കെട്ടി മുല്ലപ്പള്ളിയെ വിമർശിക്കുന്ന സി.പി.എം നേതാക്കൾ ഓർക്കുന്നത് നല്ലതാണെന്നും സതീശൻ പാച്ചേനി പറഞ്ഞു.

teevandi enkile ennodu para