‘സരിത്തിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി’; ജീവന് ഭീഷണിയെന്നും സ്വപ്ന

 

പാലക്കാട്: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്നാ സുരേഷ്. രാവിലെ മാധ്യമങ്ങളോട് സംസാരിക്കുന്ന സമയത്ത് തന്‍റെ വീട്ടിൽ നിന്നാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയത്. പോലീസെന്ന് പറഞ്ഞാണ് ചിലർ വീട്ടിൽ വന്നത്. പാലക്കാട്ടെ ഫ്ലാറ്റില്‍നിന്നാണ് നാലംഗ സംഘം സരിത്തിനെ പിടിച്ചുകൊണ്ടുപോയത്. വന്നവർക്ക് യൂണിഫോമോ ഐ.ഡി കാർഡോ ഉണ്ടായിരുന്നില്ലെന്നും സ്വപ്ന പറഞ്ഞു. തന്‍റെയും കുടുംബത്തിന്‍റെയും ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന ആവർത്തിച്ചു.

Comments (0)
Add Comment