നടിയെ ആക്രമിച്ച കേസ്: മുഖ്യമന്ത്രിയെയും സർക്കാരിനെയും പരിഹസിച്ച് സാറാ ജോസഫ്

Jaihind Webdesk
Wednesday, May 25, 2022

 

നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പരോക്ഷമായി പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫ്. നീതി കിട്ടുന്നതിന്‍റെ തുടക്കമായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നതെന്ന് സാറാ ജോസഫ് പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സാറാ ജോസഫിന്‍റെ വിമർശനം.

‘കഴിഞ്ഞ അഞ്ച് വര്‍ഷവും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവള്‍ക്കൊപ്പമായിരുന്നു എന്നതിന് ജനങ്ങള്‍ സാക്ഷിയാണ്. ഇനി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാകുമെന്ന് തീര്‍ച്ച. അങ്ങനെ ഒടുവില്‍ അവള്‍ക്ക് നീതി കിട്ടും. അതിന്‍റെ നാന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്. അല്ലാതെ വേറൊന്നല്ല’ –  സാറാ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.