ഡോളർ കടത്ത് കേസില്‍ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

Jaihind News Bureau
Tuesday, February 16, 2021

 

കൊച്ചി : ഡോളർ കടത്ത് കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം അറസ്റ്റ് ചെയ്തു. യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി വിദേശത്തേക്കു കടത്തിയ 1.90 ലക്ഷം ഡോളർ അടക്കം യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കു ഡോളർ നൽകിയതു സന്തോഷ് ഈപ്പനാണെന്ന് ആരോപിച്ചാണ് അറസ്റ്റ്. രാവിലെ വിളിച്ചുവരുത്തി ചോദ്യംചെയ്തതിനുശേഷമാണ് അറസ്റ്റ്. ഡോളർ കടത്ത് കേസിൽ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പന്‍.