ഫിന്‍ലന്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാനൊരുങ്ങുകയാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് സന്നാ മാരിന്‍ എന്ന മുപ്പത്തിനാലുകാരി. പ്രധാനമന്ത്രിയായിരുന്ന അന്‍റി റിന്നെയുടെ രാജിയെ തുടര്‍ന്നാണ് നിലവില്‍ ഗതാഗതമന്ത്രിയായ സന്നാ മാരിന്‍ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.
ചുമതലയേല്‍ക്കുന്നതോടെ ലോകത്ത് നിലവിൽ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും സന്നാ മാരിന്‍. 2015 മുതല്‍ ഫിന്‍ലന്‍ഡ് പാര്‍ലമെന്‍റ് അംഗമാണ് സന്നാ.