മുസാഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ പര്‍ദ്ദയിട്ട് വരുന്നവരുടെ മുഖം പരിശോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി സഞ്ജീവ് ബാല്യാണ്‍. പര്‍ദ്ദ ധരിച്ചെത്തിയവര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം. മുഖം മറച്ചെത്തിയ സ്ത്രീകളെ പോളിങ് സ്റ്റേഷനുകളില്‍ പരിശോധിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും റീ പോളിങ് വേണമെന്നും സഞ്ജയ് ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിംഭൂരിപക്ഷ മണ്ഡലമാണ് മുസാഫര്‍നഗര്‍.